JHL

JHL

മൊഗ്രാൽ പുത്തൂരിൽ ആറ് അനധികൃത മണൽകടത്ത് തോണികൾ പിടികൂടി.

മൊഗ്രാൽപുത്തൂർ(www.truenewsmalayalam.com) : അനധികൃത മണൽക്കടത്തിന് ഉപയോഗിച്ച തോണികൾ പിടികൂടി നശിപ്പിച്ചു. മൊഗ്രാൽപുത്തൂർ പുഴയിലെ സമാന്തര കടവിൽ ഒളിപ്പിച്ചുവെച്ചിരുന്ന ആറ് തോണികളാണ് നശിപ്പിച്ചത്.

കാസർകോട് പോലീസ് വേഷംമാറി ചെന്നാണ് തോണികൾ പിടിച്ചത്. പോലീസ് കാണാതിരിക്കാൻ കടത്തുകാർ തോണി വെള്ളത്തിൽ മുക്കി ഒളിപ്പിച്ചിരുന്നു.


ചില തോണികളിൽ മണലും നിറച്ചിട്ടുണ്ടായിരുന്നു. പിടിച്ച തോണികൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തകർത്തു.

മൊഗ്രാൽപുത്തൂർ പുഴയിൽ മണൽക്കടത്ത് വ്യാപകമാകുന്നുവെന്ന പരാതിയെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്.

ഡിവൈ.എസ്.പി. പി. ബാലകൃഷ്ണൻ നായരുടെ നിർദേശത്തെ തുടർന്ന് ഇൻസ്‌പെക്ടർ പി. അജിത് കുമാർ, എസ്.ഐ. വിഷ്ണുപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തോണികൾ പിടികൂടിയത്.

മൊഗ്രാൽപുത്തൂരിൽ രാത്രി മണൽ കടത്ത് മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നും വരുംദിവസങ്ങളിൽ കർശന പരിശോധന തുടരുമെന്നും പോലീസ് അറിയിച്ചു.





No comments