JHL

JHL

അനധികൃത ഭാഗ്യക്കുറി വിൽപ്പന; ജില്ലാ ഭാഗ്യക്കുറി വകുപ്പ് പരിശോധന നടത്തി.

കാസർകോട്(www.truenewsmalayalam.com) : അനധികൃത ഭാഗ്യക്കുറി വില്പന തടയാൻ ജില്ലാ ഭാഗ്യക്കുറി വകുപ്പ് പരിശോധന നടത്തി. ജില്ലാ ഭാഗ്യക്കുറി ഓഫീസർ വി.ജി.സുമോളിന്റെ നേതൃത്വത്തിൽ കാസർകോട് പഴയ സ്റ്റാൻഡ് പരിസരത്തെ ഭാഗ്യക്കുറി വില്പനകേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. ഭാഗ്യക്കുറിയുടെ അവസാനത്തെ നാലക്കംപോലെ വരുന്ന 12 സീരീസിൽ കൂടുതൽ വില്പന നടത്തരുതെന്ന ഉത്തരവ് ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പരിശോധന നടത്തിയത്. അസി. ജില്ലാ ഭാഗ്യക്കുറി ഓഫീസർ എം.വി.രാജേഷ് കുമാർ, ഇ.സീമ, അലൻ ഇ.റോഡ്രിഗ്‌സ് എന്നിവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു.
അനധികൃത വില്പന ശ്രദ്ധയിൽപ്പെട്ടാൽ ഏജൻസി റദ്ദാക്കും

: അനധികൃത ലോട്ടറി വില്പന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഏജൻസി റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസർ വി.ജി.സുമോൾ അറിയിച്ചു. പേപ്പർ ലോട്ടറി നിയന്ത്രണ നിയമത്തിന് വിരുദ്ധമായി വെബ് പോർട്ടൽ, വെബ്‌സൈറ്റ്, വാട്‌സാപ്പ് തുടങ്ങിയ സോഷ്യൽമീഡിയ വഴി ലോട്ടറി വിൽക്കുന്നവർക്കെതിരെയും നടപടിയെടുക്കുമെന്ന് ഭാഗ്യക്കുറി ഓഫീസർ അറിയിച്ചു.





No comments