JHL

JHL

ഉപ്പളയില്‍ നാല് വയസ്സുകാരി കിണറ്റില്‍ വീണ് മരിച്ചു.

ഉപ്പള(www.truenewsmalayalam.com) : ഉപ്പളയില്‍ നാല് വയസ്സുകാരി കിണറ്റില്‍ വീണ് മരിച്ചു. ഉപ്പളയിൽ താമസിക്കുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ ഷൗക്കത്ത് അലി-നാസിമ ഫാത്തിമ ദമ്പതികളുടെ മകള്‍ മുബഷിറ നൂരിയാണ് മരിച്ചത്. 

ഉപ്പള ഐല മൈതാനത്തിന് സമീപത്തെ മാലിങ്ക റോഡിലെ ഫ്‌ളാറ്റിന്റെ കീഴിലുള്ള കിണറിന്റെ ചുറ്റുമതില്‍ പിടിച്ച് കിണറിലേക്ക് നോക്കുന്നതിനിടെ കാല്‍ വഴുതി വീണതാണെന്നാണ് സംശയം.

മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിലേക്ക് മാറ്റി.





No comments