JHL

JHL

ഐപിഎൽ ക്വിസ്: വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.

കുമ്പള(www.truenewsmalayalam.com) : 2021 സീസൺ ഐപിഎൽ മത്സരങ്ങളുടെ വിജയികളെ കണ്ടെത്താൻ ഐപിഎൽ വേൾഡ് സീസൺ-6 എന്ന പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ദിവസേന നടത്തിയ ക്വിസ് മത്സരത്തിൽ കൂടുതൽ പോയിൻറ് നേടിയ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അമ്പതോളം പേരാണ് മത്സരത്തിൽ പങ്കെടുത്തത്.
കുമ്പള മീപ്പിരി സെന്ററിൽ  വെച്ച് നടന്ന ചടങ്ങിൽ വിജയിയായ മോനു ബദരിയാനഗറിന് മുൻ പഞ്ചായത്ത് അംഗം എം എ മൂസ മൊഗ്രാൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

 ചടങ്ങിൽ ഗ്രൂപ്പ് അഡ്മിൻ മുസ്തഫ ബാഗ് പാലസ്, തസ്‌രീഫ് റാംപ് എന്നിവർ സംബന്ധിച്ചു. വിജയികളായവർക്ക് ഇജ്ലു, റാഷി എന്നിവരാണ് സമ്മാനം സ്പോൺസർ ചെയ്തത്.





No comments