JHL

JHL

മൊഗ്രാലിൽ വിപുലമായ പരിപാടികളോടെ നബിദിനാഘോഷം സംഘടിപ്പിച്ചു.

മൊഗ്രാൽ(www.truenewsmalayalam.com) : പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ  ജന്മദിനാഘോഷം മൊഗ്രാൽ  കടപ്പുറം സിറാജുൽ ഉലൂം മദ്രസയിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
രാവിലെ മദ്രസ പരിസരത്ത് ജുമാമസ്ജിദ് ഖത്തീബ് മുജീബ് റഹ്മാൻ നിസാമി പതാക ഉയർത്തി. തുടർന്ന് നടന്ന നബിദിന റാലിക്ക് മദ്രസ അധ്യാപകരായ യൂനുസ് കക്കോവ് സാദിഖി, ഇസ്മായിൽ അനഫി, അബൂബക്കർ ഹാഷ്മി എന്നിവർ നേതൃത്വം നൽകി. തുടർന്ന് മൗലീദ് പാരായണവും നടത്തി. 

 തുടർന്ന് മദ്രസാ  പൊതു പരീക്ഷയിൽ വിജയികളായ കുട്ടികൾക്കുള്ള  സർട്ടിഫിക്കേറ്റ് വിതരണത്തിൽ സിറാജുൽ ഉലൂം മദ്രസ കമ്മിറ്റി പ്രസിഡണ്ട് ലത്തീഫ് കൊപ്പളം, സെക്രട്ടറി ബി കെ അൻവർ, ഭാരവാഹികളായ മുസ്തഫ, എസ് എ  മുനീർ, അഹമ്മദ് ഹാജി കൊപ്പളം, അബ്ബാസ് കെ എച്, മുനീർ ബി കെ, റാഷിദ്‌ കടപ്പുറം, ജലീൽ സി എം എന്നിവർ സംബന്ധിച്ചു.





No comments