JHL

JHL

ഇന്റേൺഷിപ്പിനെത്തിയ നിയമവിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; ഒരാൾ അറസ്റ്റിൽ.

മംഗളൂരു(www.truenewsmalayalam.com) : ഇന്റേൺഷിപ്പിനെത്തിയ നിയമവിദ്യാർഥിനിയെ ലോകായുക്ത സ്പെഷ്യൽ പ്രോസിക്യൂട്ടർ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പ്രതിയായ അഡ്വ. കെ.എസ്.എൻ. രാജേഷ് ഭട്ടിനെ രക്ഷപ്പെടാൻ സഹായിച്ച സുഹൃത്ത് ബൊണ്ടേലിലെ കെ.അനന്ത ഭട്ടിനെ (48) ആണ് അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. രാജേഷ് ഭട്ട് ഒളിവിലാണ്. ഇയാളെ പോലീസ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കാറിൽ രക്ഷപ്പെടാൻ സഹായിക്കുകയും രാജേഷ് ഭട്ടിന്റെ ഫോൺനമ്പർ പിന്തുടരാതിരിക്കാൻ ഫോൺ സൂക്ഷിക്കുകയും ചെയ്തതിനാണ് അനന്ത ഭട്ടിനെ അറസ്റ്റ്‌ ചെയ്തത്. രാജേഷ് ഭട്ടിന്റെ കാറും ഫോണും ഇയാളിൽനിന്ന് കണ്ടെടുത്തു.
ഇന്റേൺഷിപ്പിനായി തന്റെ ഓഫീസിലെത്തിയ ബിരുദവിദ്യാർഥിനിയെ രാജേഷ് ഭട്ട് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഒക്ടോബർ 20-ന് മംഗളൂരു വനിതാപോലീസ് ഇയാൾക്കെതിരേ കേസെടുത്തിരുന്നു. രാജേഷ് ഭട്ടിനെ അറസ്റ്റ്‌ ചെയ്യാത്തതിൽ പ്രതിഷേധവുമായി വിദ്യാർഥിനികളുടെ ബന്ധുക്കളും രംഗത്തെത്തിയിരുന്നു. 





No comments