JHL

JHL

കൊടിയമ്മയിൽ ക്രമസാധനം തകർക്കാൻ ഡിവൈഎഫ്ഐ ഗൂഢനീക്കം: എസ്‌ഡിപിഐ

കുമ്പള(www.truenewsmalayalam.com) : സമാദാനധരീക്ഷം നിലനിൽക്കുന്ന കൊടിയമ്മയിൽ ക്രമസമാധാനം തകർക്കാൻ ഡിവൈഎഫ്ഐ നീക്കമെന്ന് എസ്‌ഡിപിഐ. എസ്‌ഡിപിഐ ഫ്ളക്സ് തുടരെ രണ്ട് തവണ നശിപ്പിക്കുകയും ഒരു തവണ മോഷണം പോവുകയുമായിരുന്നു. തുടർന്ന് മൂന്നാം രാത്രി പ്രവർത്തകർ കാവൽ നിന്നുകൊണ്ട് ഡിവൈഎഫ്ഐ പ്രവർത്തകനായ ഫൈസൽ ഉജാർ എന്ന പ്രതിയെ കണ്ടെത്തുകയായിരുന്നു.
പ്രദേശത്തെ എസ് ഡി പി ഐ യുടെ വളർച്ച പലരുടെയും ഉറക്കം കെടുത്തുന്നുണ്ട് എന്നാണ് മനസ്സിലാക്കാൻ കഴിയുക. ഇത്തരത്തിലുള്ള സാമൂഹ്യ ദ്രോഹികളെ പിടിച്ച് കെട്ടാൻ  ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറാവണം. മറിച്ചാണെങ്കിൽ വരും നാളുകളിൽ ഉണ്ടായേക്കാവുന്ന ഭവിശത്തുകൾക്ക് പോലീസ് മറുപടി പറയേണ്ടി വരുമെന്ന്  എസ്‌ഡിപിഐ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് നാസർ ബംബ്രാണ പറഞ്ഞു. യോഗത്തിൽ സെക്രട്ടറി സലാം  മാവിനക്കട്ട, ശാഹുൽ ബദ്‌രിയ നഗർ , നൗഷാദ് കുമ്പള കാസിം കൊടിയമ്മ എന്നിവർ പങ്കെടുത്തു.




No comments