JHL

JHL

സി.ഐ.ടി.യു ജില്ലാ കമ്മിറ്റി കളക്ടറേറ്റ് മാർച്ച് നടത്തി.

കാസർകോട്(www.truenewsmalayalam.com) : കെ.എസ്.ആർ.ടി. എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു.) ജില്ലാ കമ്മിറ്റി കളക്ടറേറ്റ് മാർച്ച് നടത്തി. ശമ്പള പരിഷ്കരണം നടപ്പാക്കുക, എം പാനൽ ജീവനക്കാരെ സംരക്ഷിക്കുക, ബസ് സർവീസ് കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് നടത്തിയത്.

സി.ഐ.ടി.യു. ജില്ലാ ജനറൽ സെക്രട്ടറി ടി.കെ.രാജൻ ഉദ്ഘാടനംചെയ്തു. പി.വി.രതീശൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന ഓർഗനൈസിങ്‌ സെക്രട്ടറി മോഹൻകുമാർ പാടി, കെ.ഭാസ്കരൻ, പി.വി.കുഞ്ഞമ്പു, ഗിരികൃഷ്ണൻ, എ.നാരായണൻ, എം.ലക്ഷ്മണൻ, രശ്മി നാരായൺ, എം.സന്തോഷ്, എം.എസ്.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.





No comments