JHL

JHL

മൊഗ്രാൽ ഫ്രണ്ട്സ് ഫുട്ബോൾ; ഫാസ്ക് കാസർഗോഡ് ജേതാക്കൾ.

മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ മൊഗ്രാൽ ഫ്രണ്ട്സ് "സ്‌ഫൈസി കഫെ'' ട്രോഫിക്കുവേണ്ടി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ മൊഗ്രാൽ ഫ്രണ്ട്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ഫാസ്ക്  കാസർകോട് ജേതാക്കളായി.
എട്ട് ടീമുകൾ ടൂർണ്ണമെൻറിൽ പങ്കെടുത്തു. ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ കാസർഗോഡിന് വേണ്ടി മിനിറ്റുകൾക്കകം മഷ്ഹൂദ്  നേടിയ ഏക ഗോൾ ആണ് കാസർഗോഡിനെ ജേതാക്കളാക്കിയത്. ടൂർണമെൻറ്ലെ മികച്ച താരമായി അമ്റു മാട ത്തടുക്കയെ  തെരഞ്ഞെടുത്തു. 

 കളിക്കാരുമായി കുമ്പള സിഐ പ്രമോദ്, എ എസ്ഐ രാജീവ് ടി എം  നവാസ് ഈമാൻ, സെയ്ഫ് ബാർകോഡ്, റഫീഖ് അഡ്മിൻ, ആസിഫ് ഇഖ്ബാൽ, റിയാസ് മെമ്പർ, രിഫാഹി മൊഗ്രാ ലിയൻ, സുഹൈൽ ക്ലൈമാക്സ് എന്നിവർ പരിചയപ്പെട്ടു. വിജയികൾക്കുള്ള ട്രോഫി വ്യവസായ പ്രമുഖൻ സ്പി ക്ക് അബ്ദുല്ലക്കുഞ്ഞി, മുൻ പഞ്ചായത്ത് അംഗം ടി എം സുഹൈബ്, എ എം സിദ്ദീഖ് റഹ്മാൻ എന്നിവർ ചേർന്ന് സമ്മാനിച്ചു.

 എച്ച്എ ഖാലിദ്, എംഎൽ അബ്ബാസ്, ഉവൈസ് റൈസിംഗ് സ്റ്റാർ എന്നിവർ കളി നിയന്ത്രിച്ചു.





No comments