JHL

JHL

നീതി പുലരാതെ ഹഥ്റാസ്; രാജ്ഭവൻ മാർച്ചിന് മുന്നോടിയായി ഐക്യദാർഢ്യ സംഗമം നടത്തി കാംപസ് ഫ്രണ്ട്.

ഹൊസങ്കടി(www.truenewsmalayalam.com) : സംഘപരിവാർ പ്രതികാര രാഷ്ട്രീയത്തിനെതിരെ വിദ്യാർഥികൾ രാജ്ഭവനിലേക്ക് നടത്തുന്ന മാർച്ചിന്  ഐക്യദാർഢ്യമർപ്പിച്ചുകൊണ്ട് കാംപസ് ഫ്രണ്ട് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ കീഴിൽ ഹൊസങ്കടിയിൽ വിദ്യാർഥി റാലിയും ഐക്യദാർഢ്യ സംഗമവും നടത്തി.
ഹൊസങ്കടി ടൗണിൽ നടത്തിയ വിദ്യാർഥി റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം  കാംപസ് ഫ്രണ്ട് സംസ്ഥാന ട്രഷറർ ഷൈഖ് റസൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.  കാസറഗോഡ് ജില്ലാ പ്രസിഡന്റ് ഷാനിഫ് മൊഗ്രാൽ അധ്യക്ഷത വഹിച്ചു, തുടർന്ന് പരിപാടിക്ക് ഐക്യദാർഢ്യമറിയിച്ചുകൊണ്ട് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഹമീദ് ഹൊസങ്കടി , എസ്.ഡി.പി.ഐ ജില്ലാ വൈസ് പ്രസിഡന്റ് ഇക്ബാൽ ഹൊസങ്കടി, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മഞ്ചേശ്വരം ഡിവിഷൻ സമിതി അംഗം സിറാജ് മാഷ് , എസ് ഡി പി  ഐ മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അഷ്റഫ് ബഡാജെ , വിമൻ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ഖമറുൽ ഹസീന , നാഷണൽ വിമൻസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി സുമയ്യ അഷ്റഫ്  എന്നിവർ സംസാരിച്ചു. കാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി ഇസ്ഹാഖ് ചൂരി സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി മുംസീറ ബദറുദ്ദീൻ  നന്ദി പറയുകയും ചെയ്തു.




No comments