JHL

JHL

പൊടിപ്പള്ളം ശ്രീ ചീരുംബാ ഭഗവതി ക്ഷേത്രത്തിൽ കുല കൊത്തൽ ചടങ്ങ് നടന്നു.

കുമ്പഡാജെ(www.truenewsmalayalam.com) : പൊടിപ്പള്ളം ശ്രീ ചീരുംബാ  ഭഗവതി ക്ഷേത്രത്തിൽ കുല കൊത്തൽ ചടങ്ങ് നടന്നു. തുലാ പുത്തരി (പത്താമുദയം) മഹോത്സവത്തിൻ്റെ ഭാഗമായാണ് ചടങ്ങ് നടന്നത്.

ക്ഷേത്ര ആചാര സ്ഥാനികർ നേതൃത്വം നൽകിയ ചടങ്ങിൽ ശ്രീ ചീരുംബാ  ഭഗവതി ക്ഷേത്ര ഭരണ സമിതി, നവീകരണ സമിതി,മഹിളാ സമിതി, യുവജന സംഘം, വിവിധ പ്രാദേശിക സമിതി ഭാരവാഹികൾ, ഭക്ത ജനങ്ങൾ പങ്കെടുത്തു.

തുലാ പുത്തരി (പത്താമുദയം) യുടെ ഭാഗമായി ഈ മാസം 27 ബുധനാഴ്ച രാവിലെ 8.30 ന് ഭണ്ടാരം എഴുന്നള്ളത്ത്, 9.30 മുതൽ കലശാട്ട്, കൊടിഇല വെയ്കൽ, ഒരു മണിക്ക് എഴുന്നള്ളത്ത്, പ്രസാദ വിതരണം, രാത്രി 6 മണി മുതൽ ഭണ്ടാര വീട്ടിൽ വിഷ്ണു മൂർത്തി, വയനാട്ട് കുലവൻ ദൈവത്ഭൾക്ക് പുത്തരി (പുതിയടുക്കൽ) എന്നീ ചടങ്ങുകൾ നടക്കും.





No comments