JHL

JHL

എൻഡോസൾഫാൻ; താക്കീതായി ജനകീയ മാർച്ച്.

കാസറഗോഡ്(www.truenewsmalayaalam.com) : കാസറഗോഡ് ജില്ലയിലെ പെരിയ , രാജപുരം, ചീമേനി പി.സി.കെ.ഗോണുകളിൽ സൂക്ഷിച്ചിരിക്കുന്ന എൻഡോസൾഫാൻ ഉല്പാദിച്ച കമ്പനിയിലേക്ക് മാറ്റി അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് നിർവ്വീര്യമാക്കണമെന്ന് ആവശ്യപ്പെട്ട് സമര സമിതി നടത്തിയ ജനകീയ മാർച്ച് താക്കീതായി മാറി.

സ്ത്രീകളടക്കം നൂറുക്കണക്കിനു പേർ പെരിയഗോഡൗണിലേക്ക് നടന്ന മാർച്ച് എം.പി. രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.

കാസറഗോഡ് ജില്ലയിൽ വെച്ച് എൻഡോസൾഫാൻ നശിപ്പിക്കുന്നത് ജനദ്രോഹമാണെന്നും കമ്പനിയെ ഏല്പിച്ച് നിർവ്വീര്യമാക്കാൻ നടപടി എടുക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. ജില്ലയിൽ ഒരു കാരണവശാലും നടത്താൻ അനുവദിക്കില്ലെന്നും എം.പി പറഞ്ഞു.

കാർഷിക വിദദ്ധരും പി.സി.കെയും നടത്തുന്ന ജനവിരുദ്ധവും മാനുഷിക വിരുദ്ധവുമായ പദ്ധതികളുടെ തുടർച്ചയാണ് എൻഡോസൾഫാൻ കത്തിച്ചു കളയാനുള്ള നീക്കങ്ങൾ സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്ന് ഡോ:അംബികാസുതൻ മാങ്ങാട് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മാനദണ്ഡം പാലിച്ച് നടത്തേണ്ട നിർവ്വീര്യമാക്കൽ പ്രക്രിയെ ലളിതവൽക്കരിക്കുന്നതിനു പിന്നിലെ താല്പര്യം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി നേതാവ് മുനീസ അമ്പലത്തറ അമ്മമാരുടെ സങ്കടങ്ങളും ആശങ്കകളും പങ്കു വെച്ചു.

സമരസമിതി ചെയർമാൻ കെ. കൊട്ടൻ അദ്ധ്യക്ഷം വഹിച്ചു. പുല്ലൂർ - പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. അരവിന്ദാക്ഷൻ, ജമീല അഹമ്മദ്, സുമ കുഞ്ഞികൃഷ്ണൻ , അംബികാകൃഷ്ണൻ , രധീഷ് കാട്ടുമാടം, അഡ്വ: ടി.വി.രാജേന്ദ്രൻ , ഗോവിന്ദൻ കയ്യുർ , കെ.ശിവകുമാർ , പ്രേമചന്ദ്രൻ ചോമ്പാല , സുബൈർ പടുപ്പ്, അബ്ദുൾഖാദർ ചട്ടഞ്ചാൽ , സുഹരിഷാഫി എന്നിവർ സംസാരിച്ചു.

അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും പ്രമോദ് പെരിയ നന്ദിയും പറഞ്ഞു.

കെ.ചന്ദ്രാവതി, എം.പി. ജമീല, ബാലകൃഷ്ണൻ കള്ളാർ , , മുകുന്ദൻ കയ്യൂർ, സിസ്റ്റർ ജയ ആന്റോ മംഗലത്ത് എന്നിവർ നേതൃത്വം നൽകി.


No comments