JHL

JHL

മഞ്ചേശ്വരത്ത് നാലാം ക്ലാസ്സ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു.

മീഞ്ച(www.truenewsmalayalam.com) : മീഞ്ച മോർത്തണയിൽ നാലാംക്ലാസ്സുകാരൻ ഷോക്കേറ്റ് മരിച്ചു.

തലേക്കള സര്‍ക്കാര്‍ സ്‌കൂൾ വിദ്യാർത്ഥിയും, ഓട്ടോറിക്ഷാ തൊഴിലാളിയായ സദാശിവ ഷെട്ടിയുടേയും യശോദയുടേയും മകനുമായ മോക്ഷിദ് രാജാ(10)ണ് മരിച്ചത്.

വീടിന് മുകളിൽ കളിക്കാൻ കയറിയ കുട്ടി അബദ്ധത്തിൽ വൈദ്യുതി ലൈനില്‍ സ്പർശിച്ചതാണ് ഷോക്കടിക്കാൻ കാരണമായത്. ഷോക്കേറ്റ് താഴേക്ക് തെറിച്ച വീണ മോഹിത്ത് സംഭവത്ത് സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു.

 പരാതിപ്പെട്ടിട്ടും താഴ്ന്ന് കിടക്കുന്ന വൈദ്യുതി ലൈന്‍ പുനസ്ഥാപിക്കാന്‍ തയ്യാറാകാത്തെ കെഎസ്ഇബി അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് വീട്ടുകാരും നാട്ടുകാരും ആരോപിക്കുന്നു.

 മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ വെച്ച് മരണം സ്ഥിരീകരിച്ച കുട്ടിയുടെ മൃതദേഹം പിന്നീട് പോസ്റ്റ് മോര്‍ട്ടത്തിനായി കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.






No comments