JHL

JHL

നജീബ് അഹ്മദിനെ മറവിക്ക് വിട്ടു കൊടുക്കാൻ ഒരുക്കമല്ല' : എസ്.ഐ.ഒ

കാസർകോട്(www.truenewsmalayalam.com) : ജെ.എൻ.യു വിദ്യാർഥിയായിരുന്ന നജീബ് അഹ്മദിന്റെ തിരോധാനത്തിന് 5 വർഷം തികയുന്ന വേളയിൽ എസ്.ഐ.ഒ കാസർകോട് പുതിയ ബസ സ്റ്റാന്റ് പരിസരത്ത് വെച്ച് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

 ജെ എൻ യുവിൽ നിന്നും 2016 ഒക്ടോബർ 15നാണ് എം.എസ്.സി വിദ്യാർഥിയായിരുന്ന നജീബ് അഹ്‍മദിനെ, എ.ബി.വി.പി സംഘടിത അക്രമത്തെ തുടര്‍ന്ന് കാണാതാവുന്നത്. അതിനു ശേഷം ഇന്നോളം സി.ബി.ഐ അടക്കമുള്ള ഉന്നത കുറ്റാന്വേഷണ ഏജൻസികൾ വരെ ഈ തിരോധാന കേസ് അന്വേഷിച്ചിട്ടും കുറ്റവാളികളെ കണ്ടെത്തിയില്ല.

പ്രസ്തുത പരിപാടിയിൽ സോളിഡാരിറ്റി കാസർകോട് ജില്ലാ പ്രസിഡന്റ് ഇസ്മായിൽ പള്ളിക്കര ഉൽഘാടനം നിർവഹിക്കുകയും എസ്.ഐ.ഒ കാസർകോട് ജില്ലാ പ്രസിഡന്റ് അബ്ദുൽ നാഫിഹ് അധ്യക്ഷത വഹിക്കുകയും ചെയ്തു .എസ്.ഐ.ഒ കാസർകോട് ജില്ലാ സെക്രട്ടറി തബ്‌ഷീർ കമ്പാർ സ്വാഗതവും ജില്ലാ സെക്രട്ടറി മുഹമ്മദ് റഈസ് നന്ദിയും പറഞ്ഞു.


No comments