JHL

JHL

കൾച്ചറൽ ഫോറം സ്പോർട്ടീവ് 2021 കാസർകോട് സ്പോർട്സ് ക്ലബ്ബിന്റെ ജേഴ്സി പ്രകാശനം ചെയ്തു.

ഖത്തർ(www.truenewsmalayalam.com) : കൾച്ചറൽ ഫോറം ഖത്തർ സംഘടിപ്പിക്കുന്ന സ്പോർട്ടീവ് 2021 ജില്ലാതല ഫുടബോൾ മത്സരത്തിനുള്ള കാസർകോട് സ്പോർട്സ് ക്ലബ്ബ് ടീമിന്റെ ജേഴ്സി പ്രകാശനം  മോറിക്സ് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശരീഫ് മൌലാകരിയത്  ടീം വൈസ് ക്യാപ്റ്റൻ അഫ്സലിന് കൈമാറി  നിർവ്വഹിച്ചു.
ദോഹ ഒറിക്‌സ് വില്ലേജ്  ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ കൾച്ചറൽ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി തായലക്കണ്ടി, ജില്ലാ പ്രസിഡന്റ് ശകീൽ തൃക്കരിപ്പൂർ, ജനറൽ സെക്രട്ടറി റമീസ് തിടിൽ , ട്രഷറർ ഷബീർ പടന്ന, മൊറിക്സ് ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് കപ്പണക്കൽ, എച്ച് ആർ ഹെഡ്  ഗജേന്ദ്ര  സിംഗ് , സലിം  കുന്നുമ്മൽ ഹഫീസുള്ള കെ വി എന്നിവർ സംബന്ധിച്ചു

ഒക്ടോബർ 15 മുതൽ ഫെബ്രുവരി വരെ നീളുന്ന സ്പോർടീവിന്റെ വിവിധ മത്സരങ്ങളിൽ കാസർകോട് സ്പോർട്സ് ക്ലബ്ബ് നെ ഖത്തറിലെ പ്രമുഖ റസ്റ്റ്റാറന്റായ ഒറിക്സ് വില്ലേജ് ആണ്  സ്പോൺസർ ചെയ്യുന്നത്.


No comments