JHL

JHL

കാത്തിരിപ്പിന് വിരാമം: കോവിഡിൽ നിശ്ചലമായ ഫുട്ബോൾ മൈതാനങ്ങളിൽ കളി ആരവം

മൊഗ്രാൽ(www.truenewsmalayalam.com) : ജില്ലയിലെ ഫുട്ബോൾ മൈതാനങ്ങളിൽ കാൽപന്തുരുണ്ടു  തുടങ്ങി. കോവിഡ മൂലം രണ്ടു വർഷമായി നിശ്ചലമായി കിടക്കുന്ന മൈതാനങ്ങളിലാണ് കളിയാരവത്തിന് തുടക്കമായത്.

 ഫുട്ബോൾ രംഗത്ത് നിരവധി ദേശീയ, രാജ്യാന്തര താരങ്ങളെ സംഭാവന ചെയ്ത ജില്ലയാണ് കാസർഗോഡ്. കോവിഡ് മൂലം കഴിഞ്ഞ രണ്ട് സീസണുകളിലായി  ജില്ലാ ലീഗ് അടക്കം നിരവധി ടൂർണമെന്റുകളാണ്   നടക്കാതെ പോയത്. ഫുട്ബോൾ പരിശീലനം പോലും മുടങ്ങിക്കിടക്കുകയായിരുന്നു. എഐഎഫ്എ,കെ  എഫ് എ അംഗീകാരമുള്ള നാൽപതോളം ക്ലബ്ബുകളും, രണ്ടായിരത്തോളം കളിക്കാരുമാണ് ജില്ലയിലുള്ളത്.
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ കളിക്കളങ്ങളിൽ കാസർഗോഡ് -കണ്ണൂർ ജില്ലകളിലെ കളിക്കാർ പങ്കെടുക്കുന്ന വാശിയേറിയ ക്ലബ്‌ ലീഗ് മത്സരങ്ങൾ ഉൾപ്പെടെ നിരവധി  ടൂർണമെൻറ് കൾക്ക്  ഇനി വേദിയാകും.

 ജില്ലയിലെ ഫുട്ബോളി ന്റെ   ഈറ്റില്ലമായി അറിയപ്പെടുന്ന മൊഗ്രാലിൽ മൊഗ്രാൽ ഫ്രണ്ട്സിന്റെ  ആഭിമുഖ്യത്തിൽ ഇലവൻസ്  ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചാണ് കളി ആരവത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. 8 ടീമുകൾ ടൂർണ്ണമെൻറിൽ പങ്കെടുക്കുന്നു.



No comments