JHL

JHL

ബി.എ, ബി.കോം രണ്ടും മൂന്നും വർഷ ക്ലാസുകളിലേക്ക് ചേർന്ന് പഠിക്കാൻ അവസരം

കുമ്പള(www.truenewsmalayalam.com) : കോവിഡ് വ്യാപനം മൂലമോ മറ്റോ ഇടയ്ക്ക് വച്ച് പoനം നിലച്ചു പോയ വിദ്യാർത്ഥികൾക്ക് ബി.എ, ബി.കോം രണ്ടും മൂന്നും വർഷ ക്ലാസുകളിലേക്ക് ചേർന്ന് പഠിക്കാൻ കുമ്പ     ള മഹാത്മ കോളേജ് അവസരമൊരുക്കുന്നു.

        ഒന്നാം വർഷ പരീക്ഷക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് രണ്ടാം വർഷം തുടർന്ന് പഠിക്കാനും രണ്ടാം വർഷം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് മൂന്നാം വർഷ ക്ലാസുകളിൽ തുടർന്നു പഠിക്കാനുമാണ് അവസരം. അവസാനം രജിസ്റ്റർ ചെയ്ത പരീക്ഷകൾ എഴുതിയിട്ടില്ലെങ്കിലും തുടർ പഠനത്തിന് അവസരം ലഭിക്കും.

      കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഇത്തരം വിദ്യാർത്ഥികൾക്ക് അമ്പതു ശതമാനം വരെ ഫീസിളവ് നൽകുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

വിശദവിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക.

മൊബൈൽ നമ്പർ: 9895963343; 9895150237






No comments