JHL

JHL

ഫ്രറ്റേണിറ്റി പ്രതിഷേധ തെരുവ് ക്ലാസ്സ്

കാസർകോട്(www.truenewsmalayalam.com) : ജില്ലയിലെ പ്ലസ് വൺ സീറ്റ് അപര്യാപ്തത പരിഹരിക്കുക, പുതിയ ബാച്ചുകൾ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കാസർകോട് ജില്ലാ കമ്മിറ്റി പ്രതിഷേധ തെരുവ് ക്ലാസ്സ് സംഘടിപ്പിച്ചു.
 മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയതും മികച്ച വിജയം നേടിയതുമായ നൂറ് കണക്കിന് വിദ്യാർത്ഥികൾക്ക് ഹയർ സെക്കണ്ടറി സീറ്റ് ലഭ്യമാകുന്നില്ല എന്നത് വലിയ അനീതിയാണ്. 19,653 പ്ലസ് വൺ അപേക്ഷകരുള്ള ജില്ലയിൽ 12,836 പേർക്കാണ് ഇത് വരെ സീറ്റ് ലഭിച്ചത്. ഇനി 58 സീറ്റുകളാണ് ജില്ലയിൽ ബാക്കിയുള്ളത്.  6817 കുട്ടികൾക്ക് സർക്കാർ എയിഡഡ് പ്ലസ് വൺ സീറ്റുകൾ ലഭ്യമാകില്ല. പുതിയ ബാച്ചുകൾ അനുവദിച്ച് ജില്ലയിലെ പ്ലസ് വൺ സീറ്റ് അപര്യാപ്തത പരിഹരിക്കാൻ സർക്കാർ തയ്യാറാവണമെന്നും ജില്ലയോട് തുടരുന്ന വിവേചനവും അനീതിയും അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നേതൃത്വം നൽകുമെന്നും പരിപാടി മുന്നറിയിപ്പ് നൽകി. ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് സി.എ യൂസുഫ് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് വടക്കേക്കര ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സയ്യിദ് ഉമർ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. ഹമീദ് കക്കണ്ടം, നാഫിഹ്, സന്ദീപ് പത്മിനി, വാജിദ് എൻ.എം എന്നിവർ സംസാരിച്ചു. സജ്ജാദ് പടന്ന, തബ്ഷീർ കുമ്പള, സിയാന, തഹാനി, ഫൈമ, ബാത്തിഷ് ബഷീർ,യാസർ ചെമ്പിരിക്ക, സൽമാൻ ചെമ്മനാട് , ബാസിൽ ബഷീർ, അബ്റാർ തുടങ്ങിയവർ നേതൃത്വം നൽകി. ജില്ലാ ജനറൽ സെക്രട്ടറി റാഷിദ് മുഹിയുദ്ധീൻ സ്വാഗതവും ഇബാദ നന്ദിയും പറഞ്ഞു.


No comments