JHL

JHL

സ്വർണ്ണക്കടത്ത്; കൂട്ടുനിന്ന കാസർഗോഡ് സ്വദേശിയുൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ.

കോഴിക്കോട്‌(www.truenewsmalayalam.com) : ഷാര്‍ജയില്‍ നിന്നു കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ച കള്ളക്കടത്തു സ്വര്‍ണ്ണം കേറ്ററിംഗ്‌ ട്രോളിയില്‍ പുറത്തെത്തിച്ച കാസര്‍കോട്‌ സ്വദേശി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.

 കാസര്‍കോട്ടെ അഹമ്മദ്‌ ജംഷീര്‍, എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിലെ കാബിന്‍ ക്രൂ പെരിന്തല്‍ മണ്ണവെട്ടത്തൂരിലെ പി കെ അന്‍സാര്‍, സ്വര്‍ണ്ണം കൈപ്പറ്റാന്‍ എത്തിയ കണ്ണൂരിലെ വി നൗഫല്‍ എന്നിവരെയാണ്‌ ഡി ആര്‍ ഐ ഉദ്യോഗസ്ഥര്‍ അറസ്റ്റ്‌ ചെയ്‌തത്‌.

വിമാനത്തിലേയ്‌ക്ക്‌ ഭക്ഷണം എത്തിക്കുന്ന കമ്പനിയുടെ ജീവനക്കാരനാണ്‌ കാസര്‍കോട്‌ സ്വദേശിയായ അഹമ്മദ്‌ ജംഷീര്‍. 61.89 ലക്ഷം രൂപ വിലവരുന്ന 1.283 കിലോഗ്രാം സ്വര്‍ണ്ണം കടത്തിയതിനാണ്‌ ഇവര്‍ അറസ്റ്റിലായത്‌.

യാത്രക്കാരന്‍ കൊണ്ടുവന്ന സ്വര്‍ണ്ണം കാബിന്‍ ക്രൂ ആയ അന്‍സാറിന്‌ കൈമാറുകയും കേറ്ററിംഗ്‌ ട്രോളിയില്‍ ഒളിപ്പിക്കുകയുമായിരുന്നു. ട്രക്ക്‌ ഡ്രൈവര്‍ ആയ ജംഷീര്‍ സ്വര്‍ണ്ണം വിമാനത്താവളത്തിന്‌ പുറത്തെത്തിച്ച്‌ നൗഫലിന്‌ കൈമാറുകയായിരുന്നുവെന്ന്‌ അധികൃതര്‍ പറയുന്നു. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന്‌ സംശയിക്കുന്നു. അന്വേഷണം തുടരുകയാണ്‌.





No comments