JHL

JHL

കുമ്പള മീൻ മാർക്കറ്റ് പരിസരത്തെ മാലിന്യ കൂമ്പാരം അധികൃതരുടെ നിഷ്‌ക്രിയത്വം പ്രതിഷേധാർഹം; എസ് ഡി പി ഐ.

കുമ്പള(www.truenewsmalayalam.com) : നൂറുകണക്കിന് ആളുകൾ ദിനംപ്രതി വന്നു പോകുന്ന കുമ്പള പഞ്ചായത്തിലെ മീൻ മാർക്കറ്റിൻ സമീപത്തെ മാലിന്യ കൂമ്പാരം അധികൃതരുടെ നിഷ്ക്രിയത്വത്തെയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന്  എസ് ഡി പി ഐ കുമ്പള പഞ്ചായത്ത് സെക്രട്ടറി സലാം മാവിനക്കട്ട.

പഞ്ചായത്ത് കാര്യാലയത്തിന് മൂക്കിന് താഴെ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഇത്തരത്തിൽ മാലിന്യങ്ങൾ കുന്ന്കൂടി കെട്ടി നിൽക്കുന്നത് പ്രതിഷേധർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊറോണ മഹമാരിയുടെ കാലത്ത് ഇത്തരത്തിലുള്ള മാലിന്യ കൂമ്പാരങ്ങൾ മറ്റു പകർച്ച വ്യാധികൾക്ക് കാരണമാകുമെന്നും ഉടനടി പരിഹാരമുണ്ടായില്ലെങ്കിൽ ജനകീയ പ്രതിഷേധ പരിപാടികൾക്ക് എസ് ഡി പി ഐ നേതൃത്വം നൽകുമെന്നും അദ്ദേഹം അറിയിച്ചു.





No comments