JHL

JHL

സ്നേഹഭവനം പദ്ധതിയുടെ ജില്ലാതല സംഘാടകസമിതി രൂപവത്കരിച്ചു.

കാസർകോട്(www.truenewsmalayalam.com) : കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്‌സ് ആൻഡ് ഗൈഡ്സ് സംസ്ഥാന അസോസിയേഷൻ നടത്തുന്ന വിഷൻ 2021-26ലെ സ്നേഹഭവനം പദ്ധതിയുടെ ജില്ലാതല സംഘാടകസമിതി രൂപവത്കരിച്ചു. 

യോഗം സ്കൗട്ട്‌സ് ആൻഡ് ഗൈഡ്സ് ജില്ലാ അസോസിയേഷൻ പ്രസിഡന്റ് സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ. ഉദ്ഘാടനംചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ.നന്ദികേശൻ അധ്യക്ഷനായി.

സംസ്ഥാന സെക്രട്ടറി എൻ.കെ.പ്രഭാകരൻ, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, പി.പ്രശാന്ത്, മുഹമ്മദ് കുഞ്ഞി ശുക്രിയ, എ.ഡി.സി. ദാമോദരൻ, സി.എൽ.ഹമീദ്, യതീഷ് കുമാർ റൈ എന്നിവർ സംസാരിച്ചു.





No comments