JHL

JHL

അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. എം.മുഹമ്മദ് ഫാരിസിനെ വിസ്‌ഡം സ്റ്റുഡന്റ്‌സ് ആദരിച്ചു.

കാസറഗോഡ്(www.truenewsmalayalam.com) : ഡെൽഹി സർവകലാശാലയിൽ നിന്നും അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. മുഹമ്മദ് ഫാരിസ്. എം നെ വിസ്‌ഡം സ്റ്റുഡന്റ്‌സ് കാസർകോട് ജില്ലാ സമിതി ആദരിച്ചു.

സംഗമത്തിൽ വിസ്ഡം സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ സി.എ അനീസ് മദനി കൊമ്പനടുക്കം ഉപഹാരം കൈമാറി. വിസ്‌ഡം യൂത്ത് ഭാരവാഹി ഷഫീഖ് അസ്‌ലം കാഞ്ഞങ്ങാട്,  വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ വൈസ് പ്രസിഡന്റ് ശമാസ് അൽഹികമി, ട്രഷറർ സഫ്‌വാൻ പാലോത്ത്, ജോയിൻ സെക്രട്ടറിമാരായ ആസ്ബക് അൽഹികമി, യാസർ അൽഹികമി തുടങ്ങിയവർ പങ്കെടുത്തു.

യു. എ. ഇ. അറബിക് സാഹിത്യത്തിലെ സ്ത്രീ സംഭാവനകൾ  ആസ്പദമാക്കി ഡോ. നയീമുൽ ഹസ്സൻ്റെ കീഴിലാണ് ഗവേഷണം നടത്തിയത്. ഹോസ്ദുർഗ് ഗവർണമെൻ്റ് യു. പി സ്കൂളിൽ അറബിക്ക് അധ്യാപകൻ ആണ്.





No comments