JHL

JHL

പതിനൊന്നു വയസ്സുകാരി കുദ്രോളി പുഴയിൽ മരിച്ച നിലയിൽ.

മംഗളൂരു(www.truenewsmalayalam.com) : മംഗളൂരു കുദ്രോളിയിൽ കാണാതായ പതിനൊന്നു വയസ്സുകാരിയായ കുട്ടിയെ വീടിന് സമീപത്തെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. 

കദ്രോളി, ഹൈദരാലി റോഡിൽ താമസിക്കുന്ന സലാമിന്റെ മകൾ മുഫീദയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെ 8 മണിയോടെയാണ് കുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. പിന്നീട് നാട്ടുകാരുടെ സഹായത്തോടു കൂടി പലയിടങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

ശേഷം സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോയാണ് പെൺകുട്ടി 200 മീറ്റർ അകലെയുള്ള പുഴയിലേക്ക് നടന്നു പോകുന്നതായി കണ്ടത്. തുടർന്നുള്ള തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കുട്ടിക്ക് മാനസിക വൈകല്യമുള്ളതായി വീട്ടുകാർ പറഞ്ഞു.

 പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം വെൻലോക്ക് ആശുപത്രിയിലേക്ക് മാറ്റി.





No comments