JHL

JHL

പതിനാലുകാരിയെ പീഡിപ്പിച്ച കെസിലെ പ്രതിക്ക് 23 വർഷം കഠിന തടവും 1.1 ലക്ഷം രൂപ പിഴയും.

കാസർകോട്(www.truenewsmalayalam.com) : പതിനാലുകാരിയെ പീഡിപ്പിച്ച കെസിലെ പ്രതിക്ക് 23 വർഷം കഠിന തടവും 1.1 ലക്ഷം രൂപ പിഴയും. പരപ്പ കരിച്ചേരി കെ.രമേശൻ(35)നാണ് കാസർകോട് അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എ.വി.ഉണ്ണിക്കൃഷ്ണൻ ശിക്ഷ വിധിച്ചത്.
2013 ജൂലൈ 26നു മുൻപ് പല ദിവസങ്ങളിലായി പീഡിപ്പിച്ചു എന്നാണ് കേസ്. പിഴ അടച്ചില്ലെങ്കിൽ 15 മാസം കൂടി അധിക തടവ് അനുഭവിക്കണം. അന്നു വെള്ളരിക്കുണ്ട് സിഐ ആയിരുന്ന എം.വി.അനിൽകുമാറാണ് കേസ് അന്വേഷിച്ചത്. പിന്നീട് വന്ന സിഐ എം.കെ.സുരേഷ്കുമാർ ആണ് കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനു വേണ്ടി പ്രകാശ് അമ്മണ്ണായ ഹാജരായി.




No comments