JHL

JHL

സപ്ത ഭാഷാ സംഗമ ഭൂമിയിൽ ഉർദുഭാഷയ്ക്കുള്ള സ്ഥാനം വലുത്; എകെഎം അഷ്‌റഫ്‌ എം എൽ എ.

ഉപ്പള(www.truenewsmalayalam.com) : ജില്ലയിലെ സപ്ത ഭാഷാ സംഗമ ഭൂമിയായ മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ ഉറുദു ഭാഷയ്ക്കുള്ള സ്ഥാനം വലുതാണെന്ന് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് അഭിപ്രായപ്പെട്ടു. അതിനാൽ തന്നെ ഉപ്പള  ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉറുദു  അക്കാദമി പ്രവർത്തനം കാര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കുമെന്നുംഎ കെഎം  അഷ്റഫ് പറഞ്ഞു.
കാസറഗോഡ് ദഖ്‌നി  മുസ്ലിം അസോസിയേഷൻ നബിദിനാ  ഘോഷത്തോടനുബന്ധിച്ച്സംഘടിപ്പിച്ച സംസ്ഥാന തല ഓൺലൈൻ ഉറുദു  പ്രസംഗ മത്സര പരിപാടി ഉ പ്പളയിൽ  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ബഷീർ കാസർഗോഡ് അധ്യക്ഷത വഹിച്ചു.

 ചടങ്ങിൽ നൂർമുഹമ്മദ് ഉപ്പള, റഫീഖ് മെമ്പർ, ബഷീർ അഹമ്മദ് ബപ്പായി തൊട്ടി, അഷ്‌റഫ്‌ മൊഗ്രാൽ, നാസിർ ചുള്ളിക്കര, നിസാം മൗവ്വൽ, ഷഹബാൻ കാഞ്ഞങ്ങാട് എന്നിവർ പ്രസംഗിച്ചു. അസീം  മണിമുണ്ട  സ്വാഗതവും, ശരീഫ് സാഹിബ് നന്ദിയും പറഞ്ഞു.

No comments