JHL

JHL

കുമ്പളയിൽ കടയ്ക്ക് മുന്നിൽ മീൻ കച്ചവടം ചെയ്യുന്നത് ചോദ്യം ചെയ്തു യുവാവിന് ക്രൂര മർദ്ദനം

കുമ്പള(www.truenewsmalayalam.com) : കുമ്പള മീൻ മാർകറ്റിൽ കടയ്ക്ക് മുന്നിൽ വെച്ച് മീൻ കച്ചവടം ചെയ്യുന്നത് ചോദ്യം ചെയ്ത യുവാവിന് ക്രൂര മർദ്ദനം, മാർക്കറ്റിന് സമീപം സിറ്റി ബേക്കറി കട നടത്തുന്ന നിസാം ഇച്ചിലമ്പാടിയെയാണ് ഒരു കൂട്ടം മത്സ്യ തൊഴിലാളികൾ കടയിൽ കയറി മർദിച്ചത്, കടയിൽ വിൽക്കാൻ വെച്ചിരുന്ന വസ്തുക്കൾ നശിപ്പിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്തു എന്ന പരാതിയിൽ കുമ്പള പോലീസ് കേസെടുത്തു, ഇന്ന് രാവിലെ ആയിരുന്നു സംഭവം, ലക്ഷങ്ങൾ ചിലവിട്ട് നിർമ്മിച്ച മീൻ വില്പന കേന്ദ്രം നോക്കി കുത്തിയാക്കി വഴിയോരത്തിലാണ് കുമ്പളയിൽ മീൻ കച്ചവടം നടത്തുന്നത്, ചോദ്യം ചെയ്‌താൽ അസഭ്യവർഷം പറയുകയും ഭീഷണിപ്പെടുത്തകയും ചെയ്യൽ പതിവായിരുന്നെന്നും എന്നാൽ ഇന്ന് കടയിൽ കയറി ആക്രമിക്കുകയായിരുന്നെന്നും യുവാവ് പറഞ്ഞു.


നിരന്തരം പരാതിപെട്ടിട്ടും പഞ്ചായത്തിന്റെ ഭാഗത്തുനിന്നോ സർക്കാരിൽ നിന്നോ യാതൊരുവിത പ്രതികരണം ഉണ്ടായില്ലാ എന്നും, എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടണമെന്നും, മീൻ കച്ചവടം മീൻ മാർക്കറ്റിലേക് മാറ്റാൻ അധികൃതർ തയ്യാറാവണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും വ്യാപരികൾ അഭിപ്രായപ്പെട്ടു.





No comments