JHL

JHL

ബൈക്ക് മോഷണക്കേസില്‍ യുവാവ് പിടിയിൽ.

കാസര്‍കോട്(www.truenewsmalayalam.com) : ബൈക്ക് മോഷണക്കേസില്‍ തളങ്കര സ്വദേശിയായ യുവാവിനെ കാസർഗോഡ് പോലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളിൽ പ്രതിയായ തളങ്കര ബാങ്കോട് സ്വദേശി ഷംസുദ്ദീനാ(40)ണ് അറസ്റ്റിലായത്.

ഇന്നലെ രാത്രി കാസര്‍കോട് വെച്ച് സി.ഐ,. അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

ഈ മാസം 25നാണ് കേസിനാസ്പദമായ സംഭവം. പെരിയഡ്ക്ക സ്വദേശിയായ ബേബിയുടെ  ഇരുചക്ര വാഹനം കാസര്‍കോട് റെയില്‍വെസ്റ്റേഷന്‍ പരിസരത്ത് നിന്ന് മോഷണം പോയിരുന്നു.

 ഈ കേസില്‍ കാസര്‍കോട് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഷംസുദ്ദീന്‍ പിടിയിലാവുന്നത്. കഞ്ചാവ് കടത്ത്, മോഷണം തുടങ്ങിയ സംഭവങ്ങളില്‍ കാസര്‍കോട്, നീലേശ്വരം സ്റ്റേഷനുകളില്‍ ഷംസുദ്ദീനെതിരെ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. അടുത്ത കാലത്തായി കാസര്‍കോട്ട് ഇരുചക്ര വാഹനമോഷണം പതിവാണ്.

 നിരവധി പരാതികളാണ് വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ ലഭിച്ചത്. ഇത്തരം കേസുകളില്‍ അന്വേഷണം നടത്തി വരികയാണ്. മറ്റു മോഷണകേസുകളില്‍ ഷംസുദ്ദീന് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.





No comments