JHL

JHL

സാമൂഹികമാധ്യമങ്ങൾ സമൂഹവിരുദ്ധമാകാതിരിക്കാൻ പുതുതലമുറ മുൻകൈയെടുക്കണം; കെ.വിനോദ്ചന്ദ്രൻ.

കാസർകോട്(www.truenewsmsalayalam.com) : സാമൂഹികമാധ്യമങ്ങൾ സമൂഹവിരുദ്ധമാകാതിരിക്കാൻ പുതുതലമുറ മുൻകൈയെടുക്കണമെന്ന് കേരള ഹൈക്കോടതി ജഡ്ജി കെ.വിനോദ്ചന്ദ്രൻ പറഞ്ഞു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി കാസർകോട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുമായി ചേർന്ന് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ബോധവത്കരണ സെമിനാറും സൈബർ നിയമക്ലാസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സൈബർലോകം പകരുന്ന അറിവുകൾ ശരിയായി ഉപയോഗിക്കണം. സാമൂഹികമാധ്യമങ്ങൾ മറ്റുള്ളവരുടെ സ്വകാര്യജീവിതത്തിൽ കടന്നുകയറാതിരിക്കാൻ ജാഗ്രത പുലർത്തണം. തൊഴിൽസാധ്യതകൾ പ്രയോജനപ്പെടുത്തണം. തെറ്റായ വിവരങ്ങളുടെ ചതിക്കുഴികളിൽ വീഴാതിരിക്കാൻ കരുതലുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച വിദ്യാർഥികൾക്ക് അദ്ദേഹം ഉപഹാരം നൽകി.

ജില്ല സെഷൻസ് ജഡ്ജിയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനുമായ പി.വി.ബാലകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ്, എം.നാരായണ ഭട്ട്, ഷൈജിത്ത് കരുവാക്കോട്, പി.ആർ.ശ്രീനാഥ്, ടി.കെ.രമേഷ് കുമാർ, കെ.പി.സുനിത എന്നിവർ സംസാരിച്ചു.






No comments