JHL

JHL

എ.ഐ.വൈ.എഫ്. ജില്ലാ കമ്മിറ്റി മുഖ്യ തപാലോഫീസ് മാർച്ച് നടത്തി.

കാസർകോട്(www.truenewsmalyalam.com) : എ.ഐ.വൈ.എഫ്. ജില്ലാ കമ്മിറ്റി മുഖ്യ തപാലോഫീസ് മാർച്ച് നടത്തി.

ഭഗത്‌സിങ്‌ എംപ്ലോയ്‌മെന്റ് ഗ്യാരന്റി ആക്ട് നടപ്പാക്കുക, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ഒഴിവുകൾ നികത്തുക, തൊഴിലില്ലായ്മ വേതനം പത്തായിരമായി വർധിപ്പിക്കുക, ഇന്ധനവില കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

സി.പി.ഐ. ജില്ലാ കൗൺസിൽ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ്. ജില്ലാ പ്രസിഡന്റ് എം.സി.അജിത് അധ്യക്ഷനായിരുന്നു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സുനിൽകുമാർ, ശ്രീജിത്ത് മടിക്കൈ, എസ്‌.എൻ.സരിത, ഹരിദാസ് പെരുമ്പള, ഉണ്ണിക്കൃഷ്ണൻ മാടക്കാൽ, ജിനു ശങ്കർ, മനോഹർ പുത്തിഗെ, എ.പ്രദീപ്കുമാർ, സനോജ് കാടകം എന്നിവർ നേതൃത്വം നൽകി.





No comments