JHL

JHL

എസ്.കെ.എസ്.എസ്.എഫ് ക്ലസ്റ്റർതല അദാലത്തിന് തുടക്കമായി

കാസർകോട്(www.truenewsmalayalam.com) : എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ ക്ലസ്റ്റർ തല പ്രോഗ്രസ് പ്രീ അദാലത്തിന്  തുടക്കമായി. ഇന്ന് രാവിലെ കാസർകോട് പുതിയ ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച അദാലത്ത് വണ്ടിയുടെ പര്യടനത്തിന് ജില്ലാ പ്രസിഡണ്ട് സുഹൈർ അസ്ഹരി പള്ളങ്കോട് ഓർഗാനെറ്റ് കൺവീനർ സിദ്ദീഖ് മാസ്റ്റർ ബെളിഞ്ചത്തിന് പതാക കൈമാറി ഫ്ലാഗ് ഓഫ് ചെയ്തു.

വി.കെ മുഷ്താഖ് ദാരിമി ഫാറൂഖ് ദാരിമി കൊല്ലമ്പാടി, മൊയ്തു ചെർക്കള, ഹാരിസ് റഹ്മാനി തൊട്ടി, നാസർ അസ്ഹരി കുഞ്ചത്തൂർ, ബിലാൽ ആരിക്കാടി, മഹ്മൂദ് ദേളി, യൂസഫ് ചെമ്മനാട്, നൌഷാദ് സി.എ നഗർ, അർഷാദ് മൊഗ്രാൽ, ബിഷ്ർ നാലാം മൈൽ, ഷൌവീർ ആരിക്കാടി തുടങ്ങിയവർ സംബന്ധിച്ചു. അദാലത്ത് വണ്ടി ഇന്ന് ഹൊസങ്കടി, മീഞ്ച വോർക്കാടി, പൈവളിക, മംഗൽപാടി, ആരിക്കാടി പുത്തിഗെ, പുത്തിഗെ,  മൊഗ്രാൽ, മൊഗ്രാൽ പുത്തൂർ, ഉളിയത്തടുക്ക എന്നീ ക്ലസ്റ്ററുകളിൽ പര്യടനം നടത്തി രാത്രി അണങ്കൂറിൽ സമാപിക്കും

എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ലസ്റ്റർ തലങ്ങളിൽ നടത്തുന്ന ശാഖ അദാലത്തിന് തുടക്കം കുറിച്ച് ഇന്ന് കാലത്ത് കാസർകോട് പുതിയ ബസ്റ്റാന്റ് പരിസരത്ത്ജില്ലാ പ്രസിഡണ്ട് സുഹൈർ അസ്ഹരി ഫ്ലാഗ് ഓഫ് ചെയ്യുന്നു. ജില്ലാ ജനറൽ സെക്രട്ടറി മുശ്താഖ് ദാരിമി സമീപം.


No comments