JHL

JHL

ബൈത്തുറഹ്മ ഭവന പദ്ധതി; ബദിയടുക്ക കാടമനയിൽ വീട് നിർമാണം തുടങ്ങി.

ബദിയടുക്ക(www.truenewsmalayalam.com) : ഭവനരഹിതരായ നിർധന കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകുന്ന ബൈത്തുറഹ്മ ഭവന പദ്ധതിയുടെ ഭാഗമായി ബദിയടുക്ക കാടമനയിൽ വീട് നിർമാണം തുടങ്ങി.

ദുബായ്‌ കെ.എം.സി.സി. ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയും മുസ്‌ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി ജി.സി.സി. കെ.എം.സി.സി.യുടെ സഹായത്തോടെ വീട് നിർമാണം തുടങ്ങി.

വീടിന് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കുന്നുകൈ തറക്കല്ലിട്ടു. മാഹിൻ കേളോട്ട് അധ്യക്ഷനായി. ബദറുദ്ദീൻ താസിം, അൻവർ ഓസോൺ, ഹമീദ് പള്ളത്തടുക്ക, ഹസൈനാർ സഖാഫി പെരഡാല തുടങ്ങിയവർ പങ്കെടുത്തു.





No comments