JHL

JHL

കുമ്പള എക്സൈസ് വിവിധയിടങ്ങളിലായി നടത്തിയ പരിശോധനകളിലായി 15.41 ലിറ്റർ മദ്യം പിടികൂടി; രണ്ടു പേർ പിടിയിൽ.


കുമ്പള(www.truenewsmalayalam.com) : കുമ്പള എക്സൈസ് വിവിധയിടങ്ങളിലായി നടത്തിയ പരിശോധനകളിലായി 15.41 ലിറ്റർ മദ്യം പിടികൂടി. രണ്ടു പേരെ അറസ്റ്റ് ചെയ്തു. 

 7.8 ലിറ്റർ ബിയറുമായി ബേള സ്വദേശി വിജയ് നായക്, 4.55 ലിറ്റർ മദ്യവുമായി ബംബ്രാണ സ്വദേശി രവീന്ദ്ര എന്നിവരെയാണ്  കുമ്പള എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ എം.രാജീവന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

വിജയ് നായ്കിൽ നിന്ന് 650 മില്ലിയുടെ 12 കുപ്പി മദ്യവും, രവീന്ദ്രയിൽ നിന്ന് 650 മില്ലിയുടെ 7 കുപ്പി മദ്യവുമാണ് പിടികൂടിയത്. 

3.06 ലിറ്റർ മദ്യം കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലുമാണ് കണ്ടെത്തിയത്. 

സി.ഇ.ഒ മാരായ പ്രജിത് കുമാർ ,ഹമീദ് , വിനോദ് ,അമിത്  ,ശ്രീജിഷ് , എന്നിവർ  സംഘത്തിലുണ്ടായിരുന്നു.



No comments