JHL

JHL

കൊങ്കിണി വിഭാഗക്കാരെ ഇനിയെങ്കിലും പിന്നോക്ക വിഭാഗമായി പരിഗണിക്കണം: എ.കെ.എം അഷ്റഫ് എംഎൽഎ.

ഉപ്പള(www.truenewsmalayalam.com) : മഞ്ചേശ്വരം, കാസർഗോഡ് താലൂക്ക് പരിധിയിലുള്ള പതിനായിരത്തോളം കൊങ്കണി ഭാഷ സംസാരിക്കുന്ന ലാറ്റിൻ കത്തോലിക്കാ വിഭാഗക്കാരെ അവരുടെ വിദ്യാഭ്യാസ രേഖ പരിഗണിച്ച് ഇനിയെങ്കിലും ലാറ്റിൻ കത്തോലിക്ക വിഭാഗമായി പരിഗണിക്കണമെന്ന് എ കെ എം അഷ്റഫ് എംഎൽഎ ആവശ്യപ്പെട്ടു.

പിന്നോക്കം നിൽക്കുന്ന ഈ വിഭാഗത്തെ നിലവിൽ റോമൻ കത്തോലിക്കാ വിഭാഗമായി  പരിഗണിച്ച് അവർക്ക് വിദ്യാഭ്യാസ തൊഴിൽ സംവരണങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുകയായിരുന്നു.

 നിലവിൽ പൗരന്മാർക്ക് നൽകിവരുന്ന വിവിധ രേഖകൾ,സേവനങ്ങളുടെ കടമ്പകൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി സർക്കാർ ഇറക്കിയ പുതിയ ഉത്തരവ്   പ്രകാരം വിദ്യാഭ്യാസ രേഖ അവരുടെ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ആയി പരിഗണിക്കാമെന്ന ഉത്തരവുണ്ടായിട്ടും പതിനായിരക്കണക്കിന് കൊങ്കിണി ക്രിസ്ത്യൻ വിഭാഗക്കാരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇപ്പോഴും ലാറ്റിൻ കത്തോലിക്ക വിഭാഗങ്ങൾക്ക് നൽകേണ്ട ആനുകൂല്യങ്ങൾ നൽകുവാൻ തയ്യാറാവാത്തത് പ്രതിഷേധാർഹമാണെന്നും ഇത് സംബന്ധിച്ചുള്ള കാസറഗോഡ് കൊങ്കിണി കൃസ്ത്യൻ അസോസിയേഷനും പാസ്‌റ്റോറൽ കൌൺസിൽ ഓഫ് കാസറഗോഡ് ഡീനറി അടക്കമുള്ള സംഘടനകളും കാലങ്ങളായി ഈ ആവശ്യങ്ങൾ ഉന്നയിച്ചു സമരത്തിലുമാണ്, കൊങ്കിണി കൃസ്ത്യൻ വിഭാഗങ്ങളുടെ ആശങ്കകളും പ്രശ്നങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എ കെ എം അഷ്റഫ് എംഎൽഎ അറിയിച്ചു.





No comments