JHL

JHL

യുവതിയും കുഞ്ഞും വീടിന് സമീപമുള്ള കിണറ്റിൽ വീണ് മരിച്ച നിലയിൽ.

കാഞ്ഞങ്ങാട്(www.truenewsmalayalam.com) : യുവതിയും രണ്ടര മാസം പ്രായമുള്ള കുഞ്ഞും വീടിന് സമീപമുള്ള കിണറ്റിൽ വീണ് മരിച്ച നിലയിൽ.

 നീലേശ്വരം കടിഞ്ഞിമൂല മടുപ്പില്‍ വീട്ടില്‍ രമ്യ(34)യെയും രണ്ടര മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെയുമാണ് കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇരുവരെയും ഞായറാഴ്ച രാത്രി മുതല്‍ കാണാതായിരുന്നു.  അന്വേഷിക്കുന്നതിനിടയിലാണ് കിണറ്റിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.

 അഗ്നിരക്ഷാസേനയെത്തി ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെടുക്കുകയായിരുന്നു.

മാതാവ്- മാധവി.  പിതാവ്- കൃഷ്ണൻ.

ഭർത്താവ്- എഫ്‌സിഐ ഗോഡൗണിലെ തൊഴിലാളി പ്രതീഷ്.

 കുഞ്ഞിനെയും കൊണ്ട് രമ്യ കിണറ്റില്‍ ചാടിയെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു.


No comments