JHL

JHL

ഒക്ടോബർ 27 സഖാവ് പി മുരളീധരൻ രക്തസാക്ഷി ദിനാചരണം നടത്തി

കുമ്പള(www.truenewsmalayalam.com) : സംഘപരിവാർ ഭീകരർ അരുംകൊല ചെയ്ത കുമ്പളയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ സഖാവ് പി.മുരളീധരൻ ഏഴാം രക്തസാക്ഷി ദിനത്തിൽ രാവിലെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചന സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം സഖാവ് പി രഘുദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്‌ പ്രസിഡന്റ് പ്രിത്വിരാജ് പതാക ഉയർത്തി.
ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് സ:പി. നിഷാന്ത് സി.പി.എം കുമ്പള ഏരിയ സെക്രട്ടറി സ:സി എ സുബൈർ എന്നിവർ സ്മൃതിമണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു സംസാരിച്ചു.

 ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം രേവതി കുമ്പള സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം എം ശങ്കർ റൈ മാസ്റ്റർ, ഏരിയാ കമ്മിറ്റി അംഗങ്ങളായ ഡി സുബ്ബണ്ണ ആൾവ്വ  ആവ എം ശിവപ്പ റൈ,ഡി എൻ രാധാകൃഷ്ണൻ,കെ.ബി യൂസഫ്, സതീഷ് കുമാർ മുനീർ.കെ.എം   എന്നിവർ സംസാരിച്ചു.

ബ്ലോക്ക് പ്രസിഡണ്ട് പൃഥ്വിരാജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നാസറുദ്ദീൻ മലങ്കരെ സ്വാഗതം പറഞ്ഞു.





No comments