JHL

JHL

കുമ്പോൽ പാപ്പം കോയ നഗർ ബദരിയ ജമാഅത്ത് കമ്മിറ്റിക്കു കീഴിൽ മീലാദ് റാലി സംഘടിപ്പിച്ചു

കുമ്പള (www.truenewsmalayalam.com) :  കുമ്പോൽ പാപ്പം കോയ നഗർ ബദരിയ ജുമാ മസ്ജിദ് ജമാഅത്ത് കമ്മിറ്റിക്കു കീഴിൽ നബിദിന ഘോഷയാത്ര സംഘടിപ്പിച്ചു .ദഫ്  സ്‌കൗട്ട് അകമ്പടിയോടെ നടന്ന നബിദിന ഘോഷ യാത്രയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു വിശ്വാസികൾ പങ്കെടുത്തു .
കുമ്പോൽ സയ്യിദ് ഉമർ കുഞ്ഞിക്കോയ തങ്ങളുടെ മേൽനോട്ടത്തിൽ നടന്ന ചടങ്ങിന്  തുടക്കം കുറിച്ചുകൊണ്ട് കുമ്പോൽ സയ്യിദ് കെ എസ് അലി തങ്ങൾ പതാക ഉയർത്തി.
മഖാം സിയാറത്തിനു ജ അ ഫർ സാദിഖ് തങ്ങൾ    കുമ്പോൽ നേതൃത്വം നൽകി .ജമാ അത്ത് ഖത്തീബ് അബ്ദുൽ ഖാദർ സഖാഫി ,സദർ മുഅല്ലിം അബ്ദുൽ കരീം മൗലവി , ജമഅത്ത്  കമ്മിറ്റി അംഗങ്ങളായ  അഷ്‌റഫ്‌ കർള, ഹമീദ്ഹാജി , അബ്‍ദുൾ റഹിമാൻ മൂലക്കണ്ടം തുടങ്ങിയവർ സംബന്ധിച്ചു .

No comments