JHL

JHL

ചെമ്പിരിക്ക പൗര സമിതിയുടെ ആഭിമുഖ്യത്തിൽ ചെമ്പിരിക്ക സ്കൂൾ പരിസരം ശുചികരണ പ്രവർത്തനം നടത്തി

ചെമ്പരിക്ക(www.truenewsmalayalam.com) : അറിവിന്റെ  മധു നുഗരാൻ  അക്ഷര മുറ്റത്തെത്തുന്ന കുട്ടികളെ വരവേല്കാൻ ചെമ്പിരിക്ക സ്കൂളും  പരിസരവും ഒരുങ്ങികഴിഞ്ഞു.

  കോവിഡ്  മഹാമാരിയിൽ അടഞ്ഞ് കിടന്ന  സ്കൂൾ പരിസരം കാട് വളർന്ന് പാമ്പിനും മറ്റും താവളാമായിരുന്നു.‌

 ഇത്  ചെമ്പിരിക്ക പൗര സമിതിയുടെ  ശ്രദ്ധയിൽ പെടുകയും  ഉടൻ തന്നെ അതിനൊരു  പരിഹാരം  കാണുകയും  ചെയ്തു.

ചെമ്പിരിക്ക  പൗര സമിതി  ചെയർമാൻ സി.കെ.ദാവൂദിന്റെ നേത്രത്വത്തിൽ പൗര സമിതി പ്രവത്തകരായ  താജുദ്ദീൻ പടിഞ്ഞാർ, സി.എം. ഷെരീഫ് ചാപ്പ, ജലീൽ, കരുണൻ,  കുന്നിൽ മുഹമ്മദ്,  താജു  കുന്നിൽ, അഷ്‌റഫ് കാട്ടിപാറ, എന്നിവർ ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു.





No comments