JHL

JHL

മുസ് ലിം ലീഗ് എതിർപ്പുകളെ അതിജീവിച്ച പ്രസ്ഥാനം; പികെ കുഞ്ഞാലിക്കുട്ടി.

കാസർകോട്(www.truenewsmalayalam.com) : മുസ് ലിം ലീഗ് എല്ലാവിധ എതിർപ്പുകളെയും അതിജീവിച്ച പ്രസ്ഥാനമാണെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പികെ കുഞ്ഞാലി ക്കുട്ടി പറഞ്ഞു. 

മുസ് ലിംകളു ൾപ്പെടെ ന്യൂനപക്ഷ പിന്നോക്ക അധ:സ്ഥിത വിഭാഗങ്ങളുടെ അസ്തിത്വം ഉയർത്തിപ്പിടിച്ച് അവരുടെ അവകാശങ്ങൾക്ക് വേണ്ടി എക്കാലവും നിലകൊണ്ട പാർട്ടിക്ക് ഓരോ സമയത്തും ഓരോ വെല്ലുവിളികൾ ഉണ്ടായിട്ടുണ്ട്. അതിനെയൊക്കെ തരണം ചെയ്താണ് പാർട്ടി കൂടുതൽ കരുത്തോടെ പ്രവർത്തിക്കുന്നതെന്ന് കുഞ്ഞാലികുട്ടി പറഞ്ഞു.

 മുസ് ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി തീരുമാന പ്രകാരം ജില്ലാ തലങ്ങളിൽ നടക്കുന്ന നേതൃസംഗമങ്ങളുടെ ഭാഗമായി വിളിച്ചു ചേർത്ത മുസ് ലിം ലീഗ്  കാസർകോട് ജില്ലാ പ്രവർത്തക സമിതി യോഗം കൊല്ലങ്കാനം ട്രിബോൺ റിസോർട്ടിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത്, നിയമസഭ, പാർലമെൻ്റ് എന്നിവിടങ്ങളിൽ മത്സരിച്ച് വിജയിച്ച മുസ് ലിം ലീഗ് ജനപ്രതിനിധികൾ നാടിൻ്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടിയാണ് പ്രവർത്തിക്കുന്നത്. അത് കൊണ്ട് തന്നെ നാടുകളിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.

പുതിയ കാലത്തെ അതിജയിക്കുന്ന രീതിയിൽ മുസ് ലിം ലീഗിൻ്റെ പ്രവർത്തനങ്ങളിൽ കാലോചിതമായ ശൈലി മാറ്റം വരുത്തി സംഘടനാ സംവിധാനം ശാക്തീകരിച്ച് പാർട്ടിയെ തകരാതെ നിലനിർത്തും. കൂടുതൽ യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ കർമ്മപദ്ധതികൾ കൊണ്ടുവരും.

സമൂഹത്തിനിടയിൽ വിള്ളലുകൾ തീർക്കാൻ ബോധ പൂർവ്വം നടക്കുന്ന വർഗ്ഗീയ ശക്തികളുടെ  ശ്രമങ്ങളെ എതിർത്തു തോൽപ്പിക്കാൻ മതേതര കേരളം ഒന്നിച്ചു നിൽക്കണമെന്ന് പികെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡൻ്റ് ടിഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ് മാൻ സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം സംസ്ഥാന പ്രവർത്തക സമിതി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു.സംസ്ഥാന സെക്രട്ടറി അബ്ദുൽ റഹ് മാൻ രണ്ടത്താണി നയരേഖ അവതരിപ്പിച്ചു. ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി വരവ് ചില വ് കണക്കും സെക്രട്ടറി കെ മുഹമ്മദ് കുഞ്ഞി റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ സിടി അഹമ്മദലി, 

എംഎൽഎമാരായ എൻഎ നെല്ലിക്കുന്ന്, എകെഎം അഷ്റഫ്, ജില്ലാ ഭാരവാഹികളായവി.കെ.പി.ഹമീദലി,എം.ബി.യൂസുഫ് ,അസീസ്മരിക്കെ ,കെ. മുഹമ്മദ് കുഞ്ഞി, വി .പി .അബ്ദുൽ ഖാദർ ,വി.കെ. ബാവ , പി.എം.മുനീർ ഹാജി, മൂസ ബി. ചെർക്കള ,ടി.എ.മൂസ, എ.എം. കടവത്ത്, കെ.ഇ.എ. ബക്കർ , എം.പി. ജാഫർ, കെ.എം. ശംസുദ്ദീൻ ഹാജി, എം. അബ്ബാസ്, കെ. അബദുല്ല കുഞ്ഞി, എ.ബി. ശാഫി, അബ്ദുൽ റഹ്മാൻ വൺ ഫോർ,അഡ്വ. എം.ടി.പി. കരീം, എം.സി.ഖമറുദ്ദീൻ, എ.ജി.സി.ബഷീർ, സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിൻ്റടി, സയ്യിദ് ഹാദി തങ്ങൾ, യൂസുഫ് ഹേരൂർ, അബൂബക്കർ പെർദ്ദണ, മാഹിൻ കേളോട്ട്, ഹാരിസ് ചൂരി, ബേർക്ക അബ്ദുല്ല കുഞ്ഞി ഹാജി, കല്ലട്ര അബ്ദുൽ ഖാദർ , ടി.പി. കുഞ്ഞബ്ദുല്ല ഹാജി, എം. യൂസുഫ് ഹാജി, എ.സി. അത്താ ഉള്ള മാസ്റ്റർ, കാപ്പിൽ മുഹമ്മദ് പാഷ, എം. അബ്ദുല്ല മുഗു, അബ്ബാസ് ഓണന്ത പ്രസം ഗിച്ചു. 

സംസ്ഥാന സെക്രട്ടറി സിപി ചെറിയ മുഹമ്മദ് ചർച്ചക്ക് മറുപടി പറഞ്ഞു.





No comments