JHL

JHL

കുമ്പള ബദിയടുക്ക മുള്ളേരിയ റോഡ് നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

ബദിയടുക്ക(www.truenewsmalayalam.com) : കുമ്പള ബദിയടുക്ക മുള്ളേരിയ റോഡ് നവീകരണപ്രവർത്തനം തുടങ്ങി.

ബദിയടുക്കയിലെ കാന്തിലത്താണ് 1കിലോമറ്റർ ദൂരത്ത് 2മുതൽ 5വരെ ഉയരത്തിൽ കുന്നിടിച്ചാണ് 3 മീറ്റർ വീതി കൂട്ടുന്നത്. ഇതിൽ 150 മീറ്റർ നിരപ്പാക്കി പാർശ്വഭിത്തിയുടെ പണി തുടങ്ങിയിട്ടുണ്ട്.ബാക്കി ഭാഗത്ത് നിരപ്പാക്കുന്ന ഭാഗം അടയാളപ്പെടുത്തിയിട്ടുണ്ട്.ഇതും ഉടനെ നിരപ്പാക്കും.ഇതിന്റെ മറുഭാഗം 4മീറ്ററോളം താഴ്ചയുണ്ട്.ഇവിടെ നിലവിലുള്ള സ്ഥലത്തെ അടിഭാഗത്ത് നിന്നും വീതി കൂട്ടാതെ പാർശ്വഭിത്തി പണിയും.

ലഭ്യമാവുന്ന സർക്കാർ സ്ഥലത്തിനകത്താണ് പ്രവൃത്തി നടക്കുന്നത്.വാഹനങ്ങൾക്ക് ദിശമാറ്റി പോകാൻ  സൗകര്യത്തിനാണ് കാന്തിലത്ത് ആദ്യം കുന്നിടിച്ച് വീതി കൂട്ടിയത്. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയ 29 കിലോമീറ്റർ റോഡിന്റെ പണി കെഎസ്ടിപിയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്.158 കോടിരൂപ ചെലവിട്ടാണ് നിർമിക്കുന്നത്.






കുമ്പള,ബദിയടുക്ക ടൗണുകളിലൂടെ കടന്നു പോകുമ്പോൾ റോഡ് 24.5 മീറ്റർ വീതിയിൽ 4വരി പാതയാക്കും. റോഡിലെ പ്രധാന പ്രവൃത്തികളിലൊന്നാണു കുന്നിടിച്ചുള്ള പാർശ്വഭിത്തി നിർമാണം. റോഡ് വശത്ത് 14 കിലോമീറ്റർ ഓവുചാൽ നിർമിക്കും.32 കലുങ്കുകൾ പുതുക്കി പണിയും. നിലവിലുള്ള 5 കലുങ്കുകളുടെ വീതി കൂട്ടും. ഇതിൽ ബേള,നീർച്ചാൽ എന്നിവിടങ്ങളിൽ കലുങ്കിന്റെ പ്രവൃത്തി തുടങ്ങിയിട്ടുണ്ട്.

No comments