JHL

JHL

പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു.

ഉപ്പള(www.truenewsmalayalam.com) :  പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. ബായാര്‍, പെര്‍വോടി, ജെത്തിയിലെ ഹരീഷ്‌ ആചാര്യയുടെ മകള്‍ ശരണ്യ (15)യാണ്‌ ചായ ഉണ്ടാക്കുന്നതിനിടെ വസ്ത്രത്തിൽ തീ പിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ഇന്നലെ രാത്രിയോടെ മരിച്ചത്.

പൈവളിഗെ നഗര്‍ ഗവ.ഹൈസ്‌കൂളിലെ പതതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്‌ ശരണ്യ.

ഈ മാസം 14ന്‌ വൈകുന്നേരമാണ്‌ ശരണ്യയ്‌ക്ക്‌ അടുക്കളയില്‍ വെച്ച്‌ പൊള്ളലേറ്റത്‌. ഉടന്‍ പുത്തൂരിലെ ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് മനഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

 മഞ്ചേശ്വരം പൊലീസ്‌ കേസെടുത്തു. സരസ്വതിയാണ്‌ മാതാവ്‌. സുധന്‍വ ഏക സഹോദരനാണ്‌.




No comments