നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് കുമ്പള സ്വദേശികൾക്ക് ദാരുണാന്ത്യം.
കുമ്പള കുണ്ടങ്കാറടുക്ക വെല്‍ഫയര്‍ സ്‌കൂളിന് സമീപത്ത് താമസിക്കുന്ന ഉണ്ണികൃഷ്ണന്‍-അജിത ദമ്പതികളുടെ മകന്‍ കെ പ്രജിത്ത് (23), അയല്‍പക്കത്ത് താമസിക്കുന്ന ചന്ദ്രശേഖര്‍-ലളിത ദമ്പതികളുടെ മകന്‍ കൃഷ്ണ പ്രസാദ്(25) എന്നിവരാണ് തലപ്പാടി കെ.സി റോഡില്‍ ദേശീയ പാതയില്‍ വച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടത്.
ഇരുവരും നിർമ്മാണ തൊഴിലാളികളാണ്. മംഗളൂരു കുദ്രോളി ക്ഷേത്രത്തില്‍ ഉല്‍സവം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെയാണ് ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചത്.
Post a Comment