JHL

JHL

അഷ്‌റഫ്‌ സഅദി ആരിക്കാടിയെ കൊടിയമ്മ ഷിബിലി സുന്നി സെന്റർ കമ്മിറ്റി ആദരിച്ചു.

കൊടിയമ്മ(www.truenewsmalayalam.com) : ഷിബിലി സുന്നി സെന്റർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷിബിലി കുവ്വതൽ ഇസ്ലാം ഹയർസെക്കന്ററി മദ്രസ്സ വിദ്യാർത്ഥികളുടെ മീലാദ് മഹർജാൻ കല മത്സര പരിവാടിയിൽ കോവിഡ് കാലത്ത് മറ്റും നിരവധി മയ്യത്ത് പരിപാലനങ്ങൾക്കും സ്വാന്തന പ്രവർത്തനങ്ങൾക്കും നേതൃത്വ നൽകിയ  എസ് ജെ എം ജില്ലാ പ്രസിഡന്റ്‌, എസ് വൈ  എസ് ജില്ലാ സ്വാന്തനം ഡയറക്ടറേറ്റ്, ഷിബിലി ഇമാമുമായ ഉസ്താദ്  അഷറഫ് സഅദി ആ രിക്കടിയെയും, സ്വാന്തന പ്രവർത്തകൻ ലത്തീഫ് കെ കെയും കൊടിയമ്മ ഷിബിലി സുന്നി സെന്റർ കമ്മിറ്റിയുടെ നെത്രത്വത്തിൽ ആദരിച്ചു.

 എസ് വൈ എസ് ജില്ലാ ട്രെഷർ കരീം മാസ്റ്റർ ദർബാറകട്ട ഉദ്ഘടനം ചെയ്ത പരിവാടിയിൽ ഷിബിലി പ്രസിഡന്റ്‌ അബ്ദുല്ല പുതിയപുര,കെ കെ അബ്ബാസ് ഹാജി, അബൂബക്കർ സഖാഫി കൊടിയമ്മ,ജാബിർ സഖാഫി,സിദ്ദിഖ് മാസ്റ്റർ പി കെ നഗർ, സിദ്ദിഖ്‌ ലത്തീഫി, ആസിഫ് ഹനീഫി, മുസ്തഫ സഅദി എ പി എ സലാം, ഫാറൂഖ് കോട്ടക്കാർ,റഹിം കെ എ, അബ്ദുറഹ്മാൻ സി ബി, അബ്ദുല്ല കെ കെ, റാസ ഹിമമി തുടങ്ങിയവർ സംബന്ധിച്ചു.




No comments