JHL

JHL

മഞ്ചേശ്വരം താലൂക്കിൽ മൈനോറിറ്റി കോച്ചിങ്‌ സെന്റർ അനുവദിക്കണം; എസ് വൈ എസ്.

കുമ്പള(www.truenewsmalayalam.com) : മഞ്ചേശ്വരം താലൂക്കിലെ ഉദ്യോഗക്ഷാമം പരിഹരിക്കുന്നതിനും പ്രത്യേകിച്ച് ന്യൂനപക്ഷ മേഖലയിൽ ഉള്ള  കുറവുകൾക്ക്‌ പരിഹാരം കാണുന്നതിനു വേണ്ടി മഞ്ചേശ്വരം താലൂക്ക് കേന്ദ്രീകരിച്ച് പി എസ് സി മൈനോറിറ്റി കോച്ചിങ് സെന്റർ അനുവദിക്കണമെന്ന് എസ് വൈ എസ് കുമ്പള സോൺ  കാരീർ സ്പാർക് ആവശ്യപ്പെട്ടു.
എസ് വൈ എസ് കുമ്പള സോണിന് കീഴിൽ സാംസ്കാരികം വകുപ്പ് മുഹിമ്മാത്തിൽ നടത്തിയ കാരീർ സ്പാർക് സോൺ പ്രസിഡന്റ്‌ സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ സഖാഫി യുടെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി സലാം സഖാഫി ഉത്ഘാടനം ചെയ്തു.

എസ് വൈ എസ് സ്റ്റേറ്റ് സെക്രട്ടറി ബഷീർ പുളിക്കൂർ പരിശീലനത്തിന് നേതൃത്വം നൽകി.

സോൺ ഭാരവാഹികളായ അഷ്‌റഫ്‌ സഖാഫി എ കെ ജി,അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ ചെന്നാർ,മുഹമ്മദ് സഖാഫി കുട്ടിയാളം,ലത്തീഫ് മാസ്റ്റർ കളത്തൂർ ഡയക്ടറേറ് അംഗങ്ങളായ ആരിഫ് സി എൻ,റസാഖ് മാസ്റ്റർ  സംബന്ധിച്ചു.

സഈദ് മാസ്റ്റർ പർളാഡം സ്വാഗതവും സിദ്ധീഖ് മാസ്റ്റർ പി കെ നഗർ നന്ദി യും പറഞ്ഞു.





No comments