JHL

JHL

മണൽ മാഫിയക്കെതിരെ കർശന പരിശോധനയുമായി കുമ്പള പോലീസ്; ഷിറിയ പുഴയോരത്ത് ഒളിപ്പിച്ച് വച്ചിരുന്ന മണൽ കടത്ത് തോണികൾ പിടികൂടി.

കുമ്പള(www.truenewsmalayalam.com) : മണൽ മാഫിയക്കെതിരെ കർശന പരിശോധനയുമായി കുമ്പള പോലീസ്.

ഷിറിയ പുഴയോരത്ത് ഒളിപ്പിച്ച് വച്ചിരുന്ന അനധികൃത മണൽ കടത്ത് തോണികൾ സി.ഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.

മുട്ടംകടവിനടുത്തെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്ന മൂന്ന് തോണികളാണ് പോലീസ് പിടിച്ചെടുത്ത് ജെ.സി.ബി ഉപയോഗിച്ച് തല്ലിത്തകർത്തത്.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് അഡീഷണൽ എസ്.ഐ രാജീവനും, സി.ഐ.പ്രമോദും ചേർന്ന് കടവിലെത്തി പരിശോധിക്കുകയായിരുന്നു.



No comments