മുഹിമ്മാത്ത് മുത്ത് നബി പ്രകീര്‍ത്തനം ശ്രദ്ധേയമാകുന്നു.
പുത്തിഗെ(www.truenewsmalayalam.com) : പ്രവാചകാനുരാഗത്തിന്റെ നിലയ്‌ക്കാത്ത പ്രവാഹമായി മുഹിമ്മാത്ത് മുത്ത് നബി പ്രകീര്‍ത്തനം ശ്രദ്ധേയമാകുന്നു. റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ 12 വരെ എല്ലാ ദിവസവും അസര്‍ നിസ്‌കാരാനന്തമാണ് പരിപാടി. വിവിധ ദിവസങ്ങളില്‍ പ്രഗത്ഭ സയ്യിന്മാര്‍ നേതൃത്വവും മുഹിമ്മാത്തിലെ മുദരിസുമാര്‍ വിഷയാവതരണവും നടത്തുന്നു.
യൂട്യൂബ്, ഫേസ്‌ബുക്ക് എന്നീ സമൂഹ മാധ്യമങ്ങളിലൂടെ പ്രവാസികളുള്‍പ്പെടെ ആയിരങ്ങളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. പ്രകീര്‍ത്തനം, പ്രഭാഷണം തുടങ്ങിയ പരിപാടി മുത്ത് നബി പ്രകീര്‍ത്തനത്തിന്റെ ഭാഗമായി നടക്കുന്നു.അഞ്ചാംദിന പരിപാടികള്‍ക്ക് സയ്യിദ് മുഹമ്മദ് മദനി തങ്ങല്‍ മൊഗ്രാല്‍ നേതൃത്വം നല്‍കി. ഉമര്‍ സഖാഫി കര്‍ന്നൂര്‍ ആമുഖ പ്രഭാഷണം നടത്തി. വൈ.എം അബ്ദുല്‍ റഹ് മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, മുസ്‌തഫ സഖാഫി പട്ടാമ്പി, സിദ്ദീഖ് സഖാഫി ഉറുമി, ഹാഫിള് ഇല്യാസ് സഖാഫി, ഇത്തിഹാദ് മുഹമ്മദ് ഹാജി, ഹാഫിള് മജീദ് ഹിമമി സഖാഫി, ശരീഫ് മുസ് ലിയാര്‍, മൊയ്‌തു ഹിമമി ചേരൂര്‍ സംബന്ധിച്ചു.
Post a Comment