JHL

JHL

മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ എക്സിക്യുട്ടീവ് ക്യാമ്പ് ലോഗോ പ്രകാശനംചെയ്തു.

കാസർകോട്(www.truenewsmalayalam.com) : മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ എക്സിക്യുട്ടീവ് ക്യാമ്പ് 27 മുതൽ 29 വരെ റാണിപുരത്ത് നടക്കും. കാലം, കാലികം, ദൗത്യം എന്ന പ്രമേയത്തിൽ ഒരു വർഷത്തെ പ്രവർത്തനപദ്ധതികൾക്ക് ക്യാമ്പ് രൂപം നൽകും. ലോഗോ മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പ്രകാശനംചെയ്തു.
ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂർ അധ്യക്ഷനായിരുന്നു.

യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം.അഷറഫ് എം.എൽ. എ., ജില്ലാ ജനറൽ സെക്രട്ടറി സഹീർ ആസിഫ്, സംസ്ഥാനസമിതിയംഗങ്ങളായ അഷറഫ് എടനീർ, ടി.ഡി. കബീർ, ജില്ലാ ഭാരവാഹികളായ ഷാനവാസ് പള്ളിക്കര, എം.എ. നജീബ്, ഹാരിസ് തായൽ, ഷംസുദ്ദീൻ ആവിയിൽ, റഫീഖ് കേളോട്ട് എന്നിവർ സംസാരിച്ചു.





No comments