JHL

JHL

മൊഗ്രാൽ സ്വദേശി അബ്ബാസ് നിര്യാതനായി.

മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ ടി.വി.എസ് റോഡിലെ പരേതനായ  മമ്മിഞ്ഞിയുടെ മകൻ അബ്ബാസ് എം (75) നിര്യാതനായി.

മൊഗ്രാൽ സ്പോർട്സ് ക്ലബ്‌ മുൻ ഫുട്ബോൾ താരവും 35 വർഷം മുംബൈയിൽ സീമാനുമായിരുന്ന അബ്ബാസ് പഴയകാല ഹോട്ടൽ വ്യാപാരി കൂടിയായിരുന്നു.

കഴിഞ്ഞ രണ്ട് മാസമായി വാർദ്ധക്യ സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു ഇദ്ദേഹം.

ഭാര്യ-സുലൈഖ

മക്കൾ : അഡ്വ. ആയിഷത്ത് തസ്‌നീം, ഡോ. അൻജല നസ്നീം

മരുമക്കൾ : സഫുവാൻ അഡൂർ ( ഖത്തർ), സുഫൈദ്  കല്ലങ്കയ് (ബിസിനസ്‌).

സഹോദരങ്ങൾ : പരേതനായ മുക്രി അബ്ദുള്ള, ഇബ്രാഹിം, അബ്ദുൽ റഹ്മാൻ, അബൂബക്കർ,ഹംസ നടുപ്പളം.

മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ ഖബറടക്കും.





No comments