ഡോ. കെ.പി അലിയെ യു.എ.ഇ കുമ്പള മുസ്ലിം ജമാഅത്ത് കമ്മിററി ആദരിച്ചു
ദുബൈ(www.truenewsmalayalam.com): യു.എ.ഇ സർക്കാരിൻ്റെ ഗോൾഡൻ വിസ ലഭിച്ച ഡോ. കെ.പി അലിയെ യു.എ.ഇ കുമ്പള മുസ്ലിം ജമാഅത്ത് കമ്മിററി ആദരിച്ചു.
കഴിഞ്ഞ 25 വർഷമായി ദുബായിയിൽ ആദുര ശുശ്രുശ രംഗത്ത് സേവനമനുഷ്ടിക്കുന്ന ഡോക്ടർ അലി വിവിധ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.
ജമാഅത്ത് കമ്മിറ്റിയുടെ രക്ഷാധികാരിയായ ഡോ അലി, കമ്മിറ്റിയുടെ വിവിധ പ്രവർത്തനങ്ങളിൽ നേതൃത്വപരമായി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഒക്ടോബർ 15ന്ന് ദുബായിൽ വെച്ച് നടന്ന ചടങ്ങിൽ കമ്മിറ്റിയുടെ ചെയർമാൻ നാങ്കി അലി അദ്ദേഹത്തെ മെമൻ്റോ നൽകി ആദരിച്ചു.
ആശംസകളർപ്പിച്ചു കൊണ്ട് സക്കീർ പി.വി.എസ് ഡോ. ഇസ്മായിൽ, മുനീർ ബത്തേരി, ഇസ്മായിൽ ബെഡി, അബ്ദു ബയിച്ചർ, ലത്തീഫ് തോട്ടുംങ്കര, അൽത്താഫ് സാഹിബ്, S അബ്ദുൽ റഹ്മാൻ എന്നിവർ സംസാരിച്ചു.
 
 
 
 
 
 
 
 
 
 
Post a Comment