JHL

JHL

എൻ സീ പി ജില്ല നേതാക്കൾക്ക് സ്വികരണം നൽകി.

മഞ്ചേശ്വരം(www.truenewsmalayalam.com) : എൻ സീ പി മഞ്ചേശ്വരം ബ്ലോക്ക് കൺവെൻഷൻ ഉപ്പള കൈകമ്പയിലുള്ള എൻ  സീ പി. ഓഫീസിൽ വെച്ച് ചേരുകയും ജില്ല പ്രസിഡന്റ്‌ രവി കുളങ്ങരക്കും, ജനറൽ സെക്രട്ടറി കരീം ചന്തേരക്കും, സംസ്ഥാന കമ്മറ്റി അംഗം അഡ്വ ദാമോദരനും സ്വികരണം നൽകി, മഹമൂദ് കൈകമ്പ ആധ്യക്ഷതവഹിച്ചു.
അഡ്വ: ദാമോദരൻ ഉൽഘാടനംചെയ്തു. രവി കുളങ്ങര, കരിം ചന്തേര  ആൽവ ഷെട്ടി,മുഹമ്മദ് ആനബാഗില് കുമ്പള, അഷ്‌റഫ്‌ മദർ ആർട്ട്സ്, മംഗൽപാടി പഞ്ചായത്ത് കമ്മറ്റി എൻ സീ പി പ്രസിഡന്റ്‌ സീ എം മൊയ്‌ദു, ഏൻമകജെ പഞ്ചായത്ത് എൻ സീ പി പ്രസിഡന്റ്‌ ഉദയൻ, തുടങ്ങിവർ സംസാരിച്ചു. ജയകുമാർ മഞ്ചേശ്വരം സ്വാഗതവും സിദ്ദിഖ് നന്ദിയും പറഞ്ഞു.





No comments