JHL

JHL

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

കുമ്പള(www.truenewsmalayalam.com) : കുമ്പള കോസ്റ്റൽ പൊലീസിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. 

മണിമുണ്ട ബീറ്റ് കമ്മിറ്റിയുടെ സഹകരണത്തോടെ മണിമുണ്ട ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ വെച്ച് നടന്ന പരിപാടി  മംഗൽപാടി ഗ്രാമ പഞ്ചായത്തു മെമ്പർ ശ്രീ മഹമൂദ് ഉത്ഘാടനം ചെയ്തു.

മണിമുണ്ട ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ ശ്രീ. മുഹമ്മദ് അസിം അധ്യക്ഷത വഹിച്ചു. കാസറഗോഡ് എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ രഘുനാഥൻ.എൻ.ജി. ലഹരി വിരുദ്ധ ക്ലാസ് എടുത്തു. കുമ്പള കോസ്റ്റൽ സബ് ഇൻസ്‌പെക്ടർ കുഞ്ഞികൃഷ്ണൻ.വി സ്വാഗതവും 

കുമ്പള കോസ്റ്റൽ സ്റ്റേഷൻ സിവിൽ പോലീസ് ഓഫിസർ പ്രദീപ്‌കുമാർ നന്ദിയും പറഞ്ഞു.





No comments